ചേർത്തല: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ചേർത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.ബി. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ. ടീന, റോട്ടറി ക്ലബ്ബ് സെക്രട്ടറി വാവച്ചൻ, അനീഷ് ബി. എന്നിവർ പ്രസംഗിച്ചു. നൂതന എ.ഐ തെർമലാറ്റിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്തനാർബുദ നിർണ്ണയ പരിശോധന പ്രദേശത്തെ നിരവധി ആളുകൾ പ്രയോജനപ്പെടുത്തി.
















