കൊഴുവനാൽ: ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ ഭാഗമായി കൊഴുവനാൽ ഇടവകയിൽ പ്രചരണ പരിപാടികൾക്ക് ഗംഭീര തുടക്കമായി. പ്രചരണത്തിന്റെ ഭാഗമായുള്ള വാർഷിക വരിസംഖ്യ സ്കീമിൽ പങ്കാളികളാകുന്നതിന്റെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ നിർവ്വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ, സിസ്റ്റർ ഷോബിത എസ്.എം.എസ്, ഡി.എഫ്.സി രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുംചെരിവ്പുരയിടം, രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ്, ഫൊറോന പ്രസിഡന്റ് ബേബിച്ചൻ അഴിയാത്ത്, കൈക്കാരൻ വർഗീസ് തോന്നക്കര തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് ഇടവകയിൽ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
















