spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 22

spot_img

Date:

📰👉 മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഡി മാവൂദിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. ചാന്‍സലര്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂരിനാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കിയത്.

📰👉 വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ കണ്ണൂര്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍ സതീഷ് ബാബു പി വി യെ സസ്പന്‍ഡ് ചെയ്തു. അതേസമയം, ലൈന്‍ ഓഫാക്കിയത് അറ്റകുറ്റപണിക്കാണെന്നും മന്ത്രിയുടെ പരിപാടി ഉള്ള കാര്യം അറിയില്ലായിരുന്നെന്നുമാണ് വിവരം

📰👉 ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെളിവ് നൽകണമെന്ന് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സമിതി. പ്രസ്താവനയ്ക്ക് ആധാരമായ വിവരങ്ങളും തെളിവുകളും നൽകണമെന്ന് സമിതി യോഗിയോട് ആവശ്യപ്പെട്ടു.

📰👉 അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ് പിടിയിൽ. ‘എൽ ചാപോ ഇസിദ്രോ’ (കുള്ളനായ ഇസിദ്രോ) എന്നറിയപ്പെടുന്ന ഇയാളെ സിനലോവ സംസ്ഥാനത്തെ ഗ്വാസാവെയിൽ വെള്ളിയാഴ്ച നടത്തിയ ദൗത്യത്തിലൂടെയാണ്മെക്‌സിക്കൻ സൈന്യം പിടികൂടിയത്.

📰👉 നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ബാലൻ ഷാ ഞായറാഴ്ച ന്യൂദൽഹിയിലെത്തും. കഴിഞ്ഞ മാർച്ചിൽ അധികാരമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ ഉഭയകക്ഷി സന്ദർശനമാണിത്. നവംബർ 22, 23 തീയതികളിലായുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തും.

📰👉 തമിഴ്‌നാട്ടിലെ നാഗർകോവിൽ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ 54കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യാചകൻ അറസ്റ്റിൽ. നാഗർകോവിൽ ചെമ്പകരാമൻപുത്തൂർ സ്വദേശി ജെ. അയ്യപ്പൻ (31) ആണ് പിടിയിലായത്

📰👉 സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പൗരന്മാരോട് താൻ നടത്തിയ അഭ്യർത്ഥന അവർ സ്വീകരിച്ചുവെന്നും സ്വർണവില കുറഞ്ഞതോടെ സാമ്പത്തിക നഷ്ടം ഒഴിവായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷം മുമ്പ്, ഞാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു, അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കൂ

📰👉 ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി ഗംഗാനദിക്ക് കുറുകെ നിർമ്മിച്ച ആറുവരിപ്പാത ‘നിതീഷ് സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലുള്ള കച്ചി ദർഗ-രാഘോപൂർ-ബിദുപുർ പാലം 4,280കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്.

📰👉 മെര്‍ക്കുറി അടങ്ങുന്ന ഫേസ് ക്രീമുകള്‍ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദേശം നല്‍കി .

📰👉 കേരളത്തിന്റെ ചരക്കുനീക്ക, ഇറക്കുമതി-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്. എംആർഎഫിനു വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ നിറച്ച 60 കണ്ടെയ്‌നറുകൾ എം എസ് സിബിയാട്രിസ് എന്ന മദർഷിപ്പിൽ വിഴിഞ്ഞത്ത് എത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related