ആരോപിക്കപ്പെടുന്ന വോട്ട് മോഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു.
ഭരിക്കുന്ന പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്ത് നടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന വോട്ട് മോഷണത്തിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ ഉയർന്നുവരുന്ന ജനകീയ സമരങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. പ്രത്യേകിച്ച്, ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
പൗരാവകാശ സമിതി സെക്രട്ടറി പി.ജെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ഡി. ജോസ്, കെ.കെ. ശശാങ്കൻ, ജയിംസ് തോമസ്, അഡ്വ. കെ.കെ. വിജയൻ, സി.എസ്. ജോർജ്, എൻ.കെ. രാജു, ഡെറിക്ക് തോമസ്, അഡ്വ. ജയ് മോൻ തങ്കച്ചൻ, ജോളി ജോസഫ്, എം.എം. സ്കറിയ, എം.ഡി. തോമസ് എന്നിവർ പ്രസംഗിച്ചു















