പാലാ: രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന വാഴ കർഷക സംഗമം ഒൻപതിന് വെളളിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന വാഴ കർഷക സംഗമത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ.എലിസബത്ത് ജോസഫ് വാഴകർഷക സംഗമം ഉദ്ഘാടനം ചെയ്യും. കെ.വി.കെ യിലെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ആശ വി പിള്ള മുഖ്യപ്രഭാഷണം നടത്തും.ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനും വാഴയില, വാഴ ചുണ്ട് ,വാഴത്തട , വാഴപിണ്ടി എന്നിവയുപയോഗിച്ചുള്ള സമഗ്രമായ സംരംഭക പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ കർഷകരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും കീടനാശിനികളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി പന്ത്രണ്ടു മാസവും വിളവെടുക്കാൻ കഴിയുന്ന സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കൂട്ടായ്മയിൽ അംഗങ്ങളാകുന്ന കർഷകരുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൊടുക്കൽ വാങ്ങൽ നടത്താനും രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാൻതോം ഫുഡ് ഫാക്ടറിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി “പാലനോവ” ബ്രാന്റിൽ ആഭ്യന്തര, വിദേശവിപണിയിലെത്തിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. വാഴ കർഷക കൂട്ടായ്മയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9947677865. 9074556721.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular