കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സീറ്റ് നിലയിൽ നേട്ടം. എൽഡിഎഫ് 18 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് 19 സീറ്റുകളും ട്വന്റി20 ഒരു സീറ്റും നേടി.
മുൻ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫ് മൂന്ന് സീറ്റുകൾ അധികമായി നേടി. യുഡിഎഫിന്റെ ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് സ്വന്തമാക്കി. ഇതോടെ എൽഡിഎഫിന് ആകെ മൂന്ന് സീറ്റിന്റെ വർധന രേഖപ്പെടുത്തി.















