കോട്ടയം: കല്ലറ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തിലെ സർവീസ് പ്രൊവൈഡിംഗ് സെന്‍ററില്‍ ലീഗൽ കൗൺസലർ നിയമനത്തിനുള്ള അഭിമുകം ഒക്‌ടോബർ 14നു രാവിലെ 11.30ന് നടക്കും. യോഗ്യത- നിയമബിരുദം, സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട
കേസുകൾ നടത്തി മൂന്നുവർഷത്തെ പരിചയമുള്ളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കല്ലറ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തിൽ എത്തണം.















