👉📰 ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്ന യുദ്ധക്കെടുതികൾക്കും വർദ്ധിച്ചുവരുന്ന ആണവായുധ ഭീഷണികൾക്കും എതിരെ കടുത്ത മുന്നറിയിപ്പുമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ. റഷ്യയും യുക്രെയ്‌നും തമ്മിൽ നാല് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി ചർച്ച നടത്താൻ തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
👉📰 സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് 58.04 ശതമാനം. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറോടെ പൂര്‍ത്തിയായി. 385 പോളിങ് സ്റ്റേഷനുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും
👉📰 കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തെ അമിതമായി ആശ്രയിക്കുന്നത് നഗരങ്ങളിലെ വായുമലിനീകരണം രൂക്ഷമാക്കുന്നതിനും മലിനീകരണം മൂലമുള്ള മരണങ്ങള് വര്‍ധിക്കുന്നതിനും കാരണമാകുന്നു.
നഗരങ്ങളിലെ വായൂമലിനീകരണം മൂലംമുള്ള മരണം 2000ല്‍ ഏകദേശം 15,000 ആയിരുന്നത് 2020 ത്തിൽ 3,00,000ത്തോളമായി ഉയർന്നിട്ടുണ്ട്
👉📰 പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ചുറ്റുമുള്ള തിക്കും തിരക്കും സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കാൻ പൊലിസ് തീരുമാനിച്ചു.
👉📰 ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഭീമാകാരമായ ‘സ്റ്റാർഷിപ്പ്’ റോക്കറ്റ് ചരിത്രത്തിലാദ്യമായി വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. നിർണായകമായ 14-ാമത് പരീക്ഷണപ്പറക്കലിലാണ് സ്റ്റാർഷിപ്പ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
👉📰 സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്കു വഴിവച്ച നിയമസഭാ കൈയാങ്കളി കേസിൽ, സംഭവം നടന്ന് 11 വർഷത്തിനുശേഷം വിചാരണ നടപടികൾക്കു തുടക്കമാകുന്നു. എന്നാൽ, കോടതിയിൽ കേസ് എത്തിയിട്ട് ഏഴു വർഷമേ ആയിട്ടുള്ളൂ.
👉📰 പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം കർശന നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് കോടതി വ്യക്തമാക്കി
👉📰 സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് പോലീസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ നിർബന്ധമാക്കി. പോലീസ് പരിശോധന പൂർത്തിയാക്കി മാത്രമേ ഇനി നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂവെന്ന് നിർദേശിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവുമിറക്കി.
👉📰 2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സര്‍ക്കാരിനോട് ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
👉📰 ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർ ബി, സഹായി തുൾസിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ, 21 പോലീസ് ഉദ്യോഗസ്ഥരടക്കം 22 പ്രതികളെയും വെറുതെവിട്ടതിനെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.















