spot_img

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്

spot_img

Date:

ചിറയിൻകീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി.

മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും ഇരുവരോടും കെപിസിസി നിര്‍ദേശിച്ചു. ഹസൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടി. അതേസമയം, പ്രശ്നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ എസ് ശബരീനാഥൻ എന്നിവരാണ് സമിതിയിലുള്ളത്. ഇരുപക്ഷത്തെയും സമവായത്തിൽ എത്തിക്കും. കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടും.

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കുകയായിരുന്നു. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. കയ്യാങ്കളിയിൽ രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂ‍ർ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related