പാലാ: പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡിന്റെ ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയെന്ന ആരോപണം വീണ്ടും ചർച്ചയാകുന്നു.
ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രധാനപ്പെട്ട റോഡിന്റെ വശങ്ങളിലാണ് കൈയേറ്റം നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന റോഡും അനുബന്ധ സ്ഥലങ്ങളും സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിന്റെ നിയമസാധുത പരിശോധിക്കണമെന്നാണ് ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് നിയമ വിദ്യാർത്ഥിയായ അനൂപ് ബോസ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളും റോഡുകളും സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും, നിയമപരമായ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കുകയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാഹനങ്ങൾക്കും സുഗമമായ യാത്ര ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് അടിയന്തര ചികിത്സയ്ക്കായി ആംബുലൻസുകൾ ഉൾപ്പെടെ എത്തുന്ന ആശുപത്രി റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.
റോഡിന്റെ യഥാർഥ വീതി, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന രേഖകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും കൈയേറ്റമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തത വരിക.
അതേസമയം, വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഔദ്യോഗിക പരിശോധനകളും തുടർനടപടികളും എന്താകുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗം
എന്റെ പേര് അനൂപ് ബോസ് എന്നാണ് ഞാൻ കാണക്കാരി സിഎസ്ഐ ലോ കോളേജിലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ് അതുപോലെതന്നെ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയിലെ പിഎൽവി ആണ്. ഞാൻഈ പാലായിലെന്നല്ല പൊതുവേ എല്ലാ സ്ഥലത്തും പൊതുതാലപര്യമായി ബന്ധപ്പെട്ട പല കാര്യങ്ങളിൽ ഞാൻ ഇടപെടുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ്.ഇതിനു മുൻപ് ഞാൻ പല കാര്യങ്ങളും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് .ഇതിനു മുന്നേ അതുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ഒരു ഇഷ്യൂ ആണ് നമ്മുടെ പാല ഗവൺമെന്റ് ഹോസ്പിറ്റൽ അത് കെഎംആണി സ്മാരക ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ ലിങ്ക് റോഡുമായി യ ബന്ധപ്പെട്ട ഒരു പണി നടക്കുന്നുണ്ട്.
അതില് ഒരു വർഷങ്ങൾക്ക് മുന്നേ അതിന്റെ അളവുകളും സ്കെച്ചുകളും എല്ലാം എടുത്തു പോയതാണ് ഉദ്യോഗസ്ഥന്മാര് അത പ്രധാനപ്പെട്ട പറഞ്ഞ പിഡബ്ലുഡി ഉദ്യോഗസ്ഥന്മാര് അളവ് കല്ലുകൾ ഇട്ടു പോയതാണ്. പക്ഷേ ഇന്ന് പുറമ്പോക്ക് ഭൂമിയിൽ കുറെ അനധികൃതമായ ഷെഡുകളും ബങ്കുകളും അനുവദിച്ചിട്ടുണ്ട്. പാലാ മുൻസിപ്പാലിറ്റി അതിൽ യാതൊരു വക മാനദണ്ഡങ്ങളും പാലിക്കാതെയാണ് അത് ചെയ്തു തീർത്ത് വന്നേക്കുന്നത്. അതിൽ ഏറ്റവും ഇമ്പോർട്ടന്റ് എന്ന് പറഞ്ഞാൽ അതായത് വഴിയോര കച്ചവടത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് കൂടുതൽ അഴിമതി ഇവിടെ നടക്കുന്നത് .
അവർക്ക് ഉന്തുവണ്ടി കച്ചവടമാണ് അനുവദിച്ചിരിക്കുന്നത് പക്ഷേ ഇന്ന് അതില്ലാതെ മെയിൻ ആയിട്ട് നടക്കുന്നത് എന്താന്ന് ചോദിച്ചു കഴിഞ്ഞാൽ അവിടെ ഷെഡ് കെട്ടുകയാണ് . അതായത് കമ്പിയും കാര്യങ്ങളും ഒക്കെ വെൽഡ് ചെയ്ത് ഷെഡ് കെട്ടി കൊണ്ടുവരുകാണ് ആ ഷെഡിനകത്താണ് ഇന്ന് പിഡബ്ലയുഡി ലിങ്ക് റോഡിനു വേണ്ടി അനുവദിച്ച സ്ഥലം അതിലുള്ള കല്ല് ഇട്ടിരിക്കുന്നത് .പക്ഷേ ഇന്ന് ഇതിനെ ഇത് അനധികൃതമായി വന്നതുകൊണ്ട് ഞാൻ ഇതുമായി ബന്ധപ്പെട്ട് പാല മുൻസിപ്പാലിറ്റി സെക്രട്ടറിക്ക് ഞാൻ പരാതി നൽകിയിരുന്നു. ആ പരാതി കൊടുത്തിരുന്നപ്പോൾ ആ പരാതി പരിഗണിക്കുക ഒരു പരാതി കൊടുത്താൽ അതിന്റെ
ആധികാരികത മനസ്സിലാക്കിയിട്ട് അതിന്റെ എത്രയും വേഗം അന്വേഷണം നടത്തേണ്ടതാണ് മാക്സിമം 24 മണിക്കൂറിനകം അന്വേഷണം നടത്തി അതിന്റെ റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ് . പക്ഷേ ഇന്നുവരെ ആ സെക്രട്ടറി ആ കാര്യം ചെയ്തിട്ടില്ല. അത് എന്താണെന്ന് ഞാൻ ചോദിച്ചപ്പോഴത്തേക്കും ഇന്ന് പോകാം നാളെ പോകാ എന്ന് പറഞ്ഞു പക്ഷേ അത് കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് ഞാൻ കൊടുത്ത ഞാൻ സെക്രട്ടറിക്ക് കൊടുത്ത പരാതി ശരിക്കും അത് എന്റെ എതിരാളുകൾക്ക് അദ്ദേഹം ഫോർവേർഡ് ചെയ്തു കൊടുത്തുന്ന് ഞാൻ അറിഞ്ഞു അതുമായി ബന്ധപ്പെട്ട് എന്റെ പേരിൽ അവിടെ അവിടുത്തെ ആൾക്കാര് അതായത് ഈ താൽക്കാലിക
ഷിറ്റുകൾ ബങ്കുകളും അതായത് ശരിക്കും ആ ബങ്ക് പണതേക്കുന്നത് കേഡർ കെട്ടി കമ്പികൾ വച്ച് വാർത്ത് വെൽഡ് ചെയ്ത് സെറ്റ് ചെയ്തേക്കുവാണ്. ഒരു ഷോപ്പിംഗ് മാൾ എങ്ങനെ പണിയുന്നോ അതുപോലെയാണ് പുറമ്പോക്ക് ഭൂമിയിൽ അത് ചെയ്തേക്കുന്നത്. അത് അതിനെതിരെ ഞാൻ ചൂണ്ടിക്കാട്ടി പല ഉദ്യോഗസ്ഥന്മാർക്കും പരാതി കൊടുത്തിട്ടുണ്ട്. ആ അതുമായി ബന്ധപ്പെട്ട് ഞാൻ ഞാൻ ഇപ്പോ അവരെ ദ്രോഹിച്ചെന്ന് പറഞ്ഞ് അവ എന്റെ പേരിൽ പാല സ്റ്റേഷനിൽ പരാതി നൽകി. ആ പരാതിയിൽ പേരിൽ ഞാൻ ഇന്ന് പോയിട്ട് വന്നതാണ് ആ പരാതി അവരെകൊണ്ട് തന്നെ ഞാൻ പറയിച്ചു അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല
അവരെകൊണ്ട് എഴുതി വെപ്പിച്ചു. അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടായിട്ടില്ല ഞാൻ അവരുടെ ബങ്കുകൾ നശിപ്പിച്ചു കളയും എന്ന് പറഞ്ഞ് ഭീഷണി മുഴക്കി എന്ന് പറഞ്ഞു ഇങ്ങനെ ഒരു പരാതി നടക്കുന്ന കുറെ നാളുകളായിട്ട് ഞാൻ ഈ ഭാഗത്തോട്ട് പോലും വരാത്ത ഒരു വ്യക്തിയാണ് അതിവിടെ ആരോടും അന്വേഷിച്ചാൽ അവർക്ക് മനസ്സിലാകും. അപ്പോൾ അവരെകൊണ്ട്തന്നെ ഞാൻ അത് പറയിപ്പിച്ചു അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അത്
പ്രൂവ് ചെയ്തിട്ടാണ് ഞാൻ അവരെകൊണ്ട് എഴുതിയും വെപ്പിച്ചു ഇത് കൊടുത്തിരിക്കുന്നത് ഒരു കള്ള പരാതിയാണ് എന്ന് എഴുതിയും വെപ്പിച്ചു. എന്നിട്ടാണ് ഞാൻ അവിടുന്ന് പോന്നത്. ഈ ഒരു സംഭവം ആശുപത്രിയുടെ സൂപ്രണ്ട് 28 ജൂലൈ 2026ല ഡിസ്ട്രിക്ട് കളക്ടർ അനുബന്ധമായിട്ട് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്; കേരള ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഹെൽത്ത്; കോട്ടയം ഇതാ തഹസിൽദാർ; മീനച്ചിൽ താലൂക്ക് ഇവർക്ക് കൊടുത്ത ഒരു പരാതിയുടെ കോപ്പിയാണ് അത് ജൂലൈ ഞാൻ പരാതി കൊടുക്കുന്നതിനു മുന്നേ കൊടുത്ത പരാതി പരാതിയാണ് അതിന്മേൽ അന്വേഷണം
നടന്നുവരുന്നു അതായത് ഇപ്പോ ജിപിഎസ് സർവേ വരുകയാണ് അത് 29ാം തീയതി ആണെന്നാണ് പറഞ്ഞത് ഈ പരാതി കൊടുത്തത് ആരാ ഇത് കൊടുത്തത് സൂപ്രാണ് ആശുപത്രി സൂപ്രണ്ട് കൊടുത്ത പരാതിയാണ് സൂപ്പർ കൊടുത്തതാണ്. അത് എനിക്ക് മുമ്പേ കൊടുത്ത പരാതിയാണ് ഞാൻ പരാതി കൊടുത്തത് 16ആം തീയതിയാണ് കൊടുത്തത്. അത് വേറൊന്നുമല്ല .സെക്രട്ടറിയുടെ ഒക്കെ അനുവാദത്തിലൂടെ ശരിക്കും പറഞ്ഞാൽ ഇന്ന് പാലാ മുൻസിപ്പാലിറ്റി നടക്കുന്ന പരിപാടി എന്ന് പറഞ്ഞാൽ ഏറ്റവും മോശമായിട്ടുള്ള ഒരു പരിപാടിയാണ്. അഴിമതിയുടെ കൂമ്പാരമാണെന്ന്
വേണമെങ്കിൽ പലപ്രാവശ്യം പറയാം. ഇത് ഇതിനു മുന്നേ ഇവിടുത്തെ ഒരു ബങ്കിനു വേണ്ടി അജി മാർക്കോസ് എന്ന് പറയുന്ന ഒരു പുള്ളി ഒരു പത്രസമ്മേളനം നടത്തിയായിരുന്നു. അതിൽ പറഞ്ഞായിരുന്ന ഈ കാര്യത്തെകുറിച്ച് അതായത് ഹൈക്കോടതി റിട്ട് ഫയൽ ചെയ്ത ഇവിടുത്തെ ഏതൊക്കെ അധികൃതമായ ബങ്കുകൾ വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ബങ്കുകൾ അനുവദിച്ചു കൊടുത്തേക്കുന്നത് ഇരുപതാമത്തെ വാർഡിലാണ്. ഏറ്റവും കൂടുതൽ അതായത് സാബു നരിമറ്റത്തിന് എന്ന് പറഞ്ഞാൽ പുള്ളിക്ക് ബങ്ക് അനുവദിച്ചിരിക്കുന്നത് ശരിക്കും പറഞ്ഞാൽ കൊട്ടാരമറ്റത്തതാണ് ആ കൊട്ടാരമട്ടത്ത് കൊടുത്ത ബങ്ക് എങ്ങനെയാ അവിടെ വന്നു ഓരോ
ബങ്കിന് പാല മുൻസിപ്പാലിറ്റി മാത്രമ ബങ്കുകൾക്ക് അളവും കോലുകളും ഒന്നും ചട്ടവും ഒന്നും ബാധവുമല്ല. അത് ചില ഉദ്യോഗസ്ഥന്മാരുടെ പിടിപ്പുകേടും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ് സംഭവിക്കുന്നത് . അത് സാബുവിന്റെ കടയുടെ ഇത് ഞാൻ ഒരു വീഡിയോ ഞാൻ കാണിക്കാം.തുടർന്ന് അനൂപ് വീഡിയോ കാണിച്ചു . അത് പണതു വെച്ചേക്കുന്നത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒരു ഷോപ്പിംഗ് മാൾ എങ്ങനെ പണിയുന്നോ ആ രീതിയിലാണ് അത് പണതു വെച്ചേക്കുന്നത്. ഇതാണ് ആ വീഡിയോ. അതായത് പുറമ്പോക്ക് ഭൂമിയിലാണ് ഇതുപോലെ കെട്ടി പണതു വെച്ചേക്കുന്നത്. ഇത് സെക്രട്ടറിയുടെ
ഒത്താശയിൽ നടക്കുന്നതാണ് . അത് സമൂഹ മാധ്യമങ്ങളിൽ ഇപ്പോ വ്യാപകമായിട്ട് പ്രചരിക്കുന്നുണ്ട് ഈ ദൃശ്യങ്ങൾ എന്നിട്ടും സെക്രട്ടറി കണ്ണടച്ചു വെച്ചേക്കുവാണ്. എന്നിട്ട് സെക്രട്ടറി ഇന്നലെ അവരെ അന്വേഷിക്കാൻ മുൻസിപ്പാലിറ്റി നിന്ന് ആള് വന്നു. ആള് വന്നിട്ട് ഫ്രണ്ട് മാത്രം ആളന്നു . ബാക്ക് വശത്തോട്ട് ഇവർ പോയിട്ടില്ല. ഈ സർക്കാര ഭൂമിയിൽ ഇങ്ങനെ ആർക്കും കൈയേറാനാകുമോ . ഇവിടെ ഇഷ്ടം പോലെ വീടും അതൊന്നും ഇല്ലാതെ കിടക്കുന്ന ഒരുപാട് തെരുവിൽ നടക്കുന്ന ആൾക്കാരുണ്ട്. അവർക്ക് ഒരു വീട് വെച്ച് കൊടുക്കാൻ വേണ്ടി എന്തിന് ഈ സർക്കാർ വല്ലതും ചെയ്യുന്നുണ്ടോ.
ഒരു നല്ലൊരു ഷോപ്പിംഗ് മാളോ അങ്ങനെ എന്തെങ്കിലും സർക്കാരിന് പണിതാൽ അത് വാടകക്ക് കൊടുത്താൽ നല്ലൊരു തുക ആ ഇനത്തിൽ സർക്കാരിന് ലഭിക്കും . ഞാൻ ഇവരെ ആരെയും ദ്രോഹിക്കാൻ വേണ്ടി ചെയ്തതല്ല അവർക്ക് അനുവദിച്ചിട്ടുണ്ടെങ്കിൽ സർക്കാർ ഭൂമിയിൽ കറക്റ്റ് ആയിട്ടുള്ള അളവ് എടുത്തിട്ട് അവർക്ക് ഉന്തുവണ്ടി കച്ചവടം ആണെങ്കിൽ ആ ഉന്തുവണ്ടി കച്ചവടം തന്നെ അവർ ചെയ്യണം. അത് മാത്രമേ നമ്മുടെ ലണ്ടൻ ബ്രിഡ്ജ് അവിടെ പണിത് ഇട്ടിട്ടുണ്ട് ആ ലണ്ടൻ ബ്രിഡ്ജിന് നമ്പർ കിട്ടിയിട്ടില്ല അതുകൊണ്ട് കറന്റ് ഇല്ല വെള്ളമില്ല ഒരു ഷെഡ് വലിച്ചു കെട്ടിയ ഷെഡിന് എങ്ങനെയാണ് കെഎസ്ഇബി കറന്റി കറന്റ്
കൊടുക്കുന്നത് കണക്ഷൻ കൊടുക്കുന്നത് അതായത് എന്ത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എന്ത് സുരക്ഷിതത്വമാണ് അതിനുള്ളത്. അതിനകത്ത് ഗ്യാസ് കുറ്റി ഇരിപ്പുണ്ട് സകല സംഭവമുണ്ടു . ഒരു ഷോർട്ട് സർക്യൂട്ട് വന്നതിന് തൊട്ടപ്പുറത്ത് മെഡിക്കൽ സ്റ്റോർ ഉണ്ട് അപ്പുറത്ത് ലോഡ്ജ് ഉണ്ട് അങ്ങനെയുള്ള സകല പരിപാടികളും ഉണ്ട് എന്ത് മാന ദണ്ഡം അനുവദിച്ചാണ് കെഎസ്ഇബി അതിന കൊടുത്തിരുന്നത് അതാണ് എനിക്കറിയേണ്ടത്. ഇനി ഇവിടെ ഇപ്പോ എന്ത് അനുമതിയും പാല മുൻസിപ്പാലിറ്റി നടക്കുന്ന ഒരു അവസ്ഥയാണ് ഇതിന്റെ എല്ലാം കസ്റ്റോഡിയൻ എന്ന് പറയുന്നത് പാല മുൻസിപ്പൽ സെക്രട്ടറിയാണ്
സെക്രട്ടറിക്കെതിരെ ഞാൻ കൃത്യവിലോത്തിന് ഒംബുട്സ്മാൻ പരാതി കൊടുത്തിട്ടുണ്ട് 24 മണിക്കൂർ പരാതി അതുപോലെ തന്നെ ചെയ്യാൻ പറ്റാത്തത് അത് അനധി കൃതമായി കൈയ്യേറി ഷോപ്പിമാൾ പോലെ പണിത സാബു നരിമറ്റത്തിനെതിരെ ഞാൻ പരാതി പരാതി കൊടുത്തിട്ടുണ്ട്. അതുപോലെ അസിസ്റ്റന്റ് എഞചിനീർ റോഡ് സെക്ഷൻ എൻജിനിയർക്കെതിരെയും കൊടുത്തിട്ടുണ്ട്. അവർക്കെതിരെ ആർഡിക്കും കൊടുത്തിട്ടുണ്ട്. ആർഡിക്കഎതിരെയാണ് ഞാൻ പരാതി. ഞാൻ വേറെ ഒരു വ്യക്തികൾക്കെതിരെ വ്യക്തിപരമായിട്ടല്ല വന്നത് ഞാൻ ഉദ്യോഗസ്ഥന്മാർക്കെതിരെയാണ് കൊടുത്തിക്കുന്നത്. അത്തിൽ അവര് ചെയ്യേണ്ട
ജോലി കൃത്യമായിട്ട് ചെയ്താൽ യാതൊന്നും ഇവിടെ ഉണ്ടാവില്ല. ഒരുപക്ഷേ ഞാൻ മാത്രം വിചാരിച്ചാൽ നാട് നന്നാവില്ല. നമ്മൾ എല്ലാവരും വിചാരിച്ചാൽ നന്നാവും. ഇത് പൊതുവായ ഒരു കാര്യമാണ്. ആശുപത്രി വികസിച്ചാൽ ആശുപത്രിയുടെ ഫ്രണ്ട് വികസിച്ചാൽ ആശുപത്രിക്ക് നല്ല രീതിയിൽ ബെനിഫിറ്റ് ഉണ്ടാകും. നമ്മളെ പോലെ ദൂര ദേശത്തത് നിന്നാണ് ആൾക്കാർ വരുന്നത്. അവിടെ ക്യാൻസർ സെന്റർ ഇടപാട് തുടങ്ങുകയാണ് റേഡിയേഷനും കാര്യങ്ങളും ഒക്കെ അങ്ങനെ വരുമ്പോഴത്തേക്കും ഇഷ്ടം പോലെ ആൾക്കാർക്ക് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി ഒന്നും ആശ്രയിക്കേണ്ട ആവശ്യമില്ല. പാലാശുപത്രി
ആശുപത്രിക്ക് ഏറ്റവും വലിയ പോരായമ എന്ന് പറഞ്ഞ നമ്മുടെ പാർക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതാണ്. ഈ അനതൃതമായ ഷെഡുകൾ എല്ലാം പൊക്കി വന്നപ്പോഴത്തേക്കും ആശുപത്രിയുടെ സ്ഥലമാണ് നഷ്ടപ്പെടുന്നത്. ചില ഷെഡുകൾ വരുന്നതുകൊണ്ട് വണ്ടിയുടെ പാർക്ക് ചെയ്യാൻ സ്ഥലം ബുദ്ധിമുട്ടാണ് പാർക്കിങ്ങിന് വേണ്ടി മിക്ക ദിവസവും ഇഷ്ടം പോലെ കേസുകൾ ആൾക്കാരും ഇതൊക്കെ ഒരു പരിധി ഒഴിവാക്കാൻ സാധിക്കും 29 ആം തീയതി ജിപിഎസ് സർവേ വരുന്നുണ്ട് ആ ജിപിഎസ് സർവേ വന്നു കഴിയുമ്പോൾ പൊളിക്കുമോ ഇല്ലയോ എന്നറിയാം പക്ഷേ ഇതിന് ഏറ്റവും വലിയ മോശം നമ്മുടെ പാല മുൻസിപ്പാലിറ്റിയുടെ ഭരണം സെക്രട്ടറി
ഉൾപ്പെടെയുള്ളവരുടെ മഹാ മോശമാണ് സെക്രട്ടറി ഞാൻ ഫോൺ വിളിച്ചിരുന്നു ആദ്യമൊക്കെ സെക്രട്ടറി ഫോൺ എടുക്കുമായിരുന്നു പിന്നെ പിന്നെ സെക്രട്ടറി ഫോൺ എടുക്കാതെയായിരുന്നു ഞാൻ വിളിക്കും ആദ്യ സമയങ്ങളിൽ എടുക്കുമ്പോൾ സെക്രട്ടറി പറയുന്നത് ഇന്ന് ഇപ്പോ ഞാൻ പറഞ്ഞുവിടാം അനൂപേ ഇപ്പൊ വിടാം എന്ന് പറയും. പിന്നെ പുള്ളി ഫോൺ എടുക്കില്ല .. കഴിഞ്ഞ ദിവസം ഞാൻ ഇന്നലെ ഞാൻ നമ്മുടെ ചെയർ പേഴ്സൺ മേടത്തെ വിളിച്ചായിരുന്നു. മേടത്തെ വിളിച്ചപ്പോൾ മേടം തിരക്കിലാ എന്ന് പറഞ്ഞു ഞാൻ പറഞ്ഞു രണ്ട് കാര്യങ്ങൾ പറഞ്ഞിട്ട് നിർത്തിക്കൊള്ളാം എന്ന്
പറഞ്ഞു. മുൻസിപ്പാലിറ്റിയിൽ ഞാൻ സെക്രട്ടറിക്ക് കൊടുത്ത പരാതി പരാതിക്കാരനായി എന്നെ വന്ന് കാണാതെ എന്റെ ഇത് എന്താണെന്ന് ചോദിക്കാതെയാണ് സെക്രട്ടറി ഉദ്യോഗസ്ഥന്മാര ഫ്രണ്ടിൽ അളവെടുത്തിട്ട് പോയത്. പിറകോട്ട് പണതേക്കുന്ന അവര നോക്കാതെയാ പോയത്എന്ന് പറഞ്ഞു. ഇവർക്ക് ഫേവർ ചെയ്തു കൊടുക്കുന്നതല്ലേ എന്ന് ചോദിച്ചു. അപ്പോൾ ചെയർ പേഴ്സൺ പറഞ്ഞത് അനു ആ വീഡിയോയും ഫോട്ടോയും ഉണ്ട് എനിക്ക് അയച്ചതാ ഞാൻ അവർക്ക് ഫോർവേർഡ് ചെയ്യാ എന്ന് പറഞ്ഞു. ഞാൻ അപ്പോൊ തന്നെ അത് ഫോർവേർഡ് ചെയ്തു കാര്യങ്ങളെല്ലാം കൊടുത്തു. ഇന്ന് ഞാൻ വിളിച്ചു. വിളിച്ചിട്ട് ചെയർപേഴ്സൺ ഫോൺ
എടുത്തിട്ടില്ല. വേണമെങ്കിൽ എന്റെ ഫോൺ പരിശോധിക്കാം. ഞാൻ സമയം ഡേറ്റും വേണമെങ്കിൽ പറയാം. എടുത്തിട്ടില്ല. ഇതാണ് ഇവിടുത്തെ ശരിക്കും പറഞ്ഞാൽ ഉദ്യോഗസ്ഥന്മാരുടെ കുഴപ്പം. ഇതിനൊരു അറുതി വരണം. അത്രേ ഉള്ളൂ. ഞാൻ ഇവിടെ ആരെയും വ്യക്തിപരമായി ദ്രോഹിച്ചതൊന്നുമല്ല. കാര്യങ്ങൾ ഞാൻ വിചാരിച്ച് ഒറ്റക്ക് വിചാരിച്ച ഒരു പരിപാടി നടക്കത്തില്ലെങ്കിൽ പോലും ഞാൻ ശ്രമിക്കും. എന്നെകൊണ്ട് ആകുന്ന പോലെ ഞാൻ ശ്രമിക്കും അത് ഞാൻ ചിലപ്പോൾ തോറ്റു പോകായിരിക്കും പക്ഷ അതും എനിക്ക് വിഷയമല്ല പക്ഷെ ഞാൻ ഞാൻ എപ്പോഴും എന്നോട് പറയുന്ന ഒരു കാര്യമുണ്ട് ശ്രമിച്ചിട്ടല്ലേ
തോറ്റു പോയഎന്ന് അത്രയേ ഞാൻ കണക്കുകൂട്ടുന്നുള്ളൂ എന്നാ നാളെ നമുക്ക് ചെയ്യാതിരുന്നിട്ട് ചെയ്തു നോക്കാൻ വരുന്ന നാളെ എനിക്ക് തോന്നരുത് അതുകൊണ്ട് ഞാൻ ശ്രമിക്കും . അത് തോറ്റു പോയെങ്കിൽ തോറ്റു പോയതായിട്ട് വരും പക്ഷ എനിക്ക് ഏറ്റവും നല്ല സപ്പോർട്ട് വേണ്ടത് നമ്മുടെ ഇവിടുത്തെ പൊതുജനങ്ങളോടാണ് ഞാൻ ഒറ്റക്കാണ് ഫൈറ്റ് ചെയ്യുന്നത് എനിക്ക് ആരുമില്ല എനിക്ക് ഇപ്പോ അതിന്റെ പേരിൽ ഇത്രയും പേർക്ക് പരാതി കൊടുത്തതുകൊണ്ട് എനിക്ക് വധ ഭീഷണി വന്നു. ഞാനിത് വധ ഭീഷണക്ക് വേണ്ടി ഞാൻ കൊടുത്ത പരാതിയാണ് അത് കൊടുത്തേക്കുന്നത്
സംസ്ഥാന പോലീസ് മേധാവി ഡിജിപി കേരള പോലീസ് ആഭ്യന്തര സെക്രട്ടറി കേരളം ബഹുമാനപ്പെട്ട മന്ത്രി മുഖ്യമന്ത്രി കേരള സർക്കാര പ്രധാനമന്ത്രി ഇന്ത്യയുടെ ഇത്രയും പേർക്ക് ഞാൻ പരാതി അയച്ചിട്ടുണ്ട്. അതിപ്പോ ഫോർവേർഡ് ചെയ്ത വന്ന് എസ്പി ഓഫീസ് വരെ വന്നിട്ടുണ്ട് ഇത്രയും ഞാൻ ചെയ്തപ്പോൾ തന്നെ എനിക്ക് വധ ഭീഷണിവന്നു . എന്റെ വണ്ടി ഇടിപ്പിച്ച് കൊല്ലും. ഞാൻ ഓടിക്കുന്ന വണ്ടിക്കകത്ത് എന്റെ ആംബുലൻസിനകത്ത് കഞ്ചാവ് പോലെയുള്ള നിരോധിത വസ്തുക്കൾ വെച്ച് പിടിപ്പിക്കും . ബാംഗ്ലൂരിൽ അവന്റെയൊക്കെ ഫ്രണ്ട് ഉണ്ട് അവരു വഴി ചെയ്യും .
എന്നെ കൊട്ടേഷൻ കൊടുത്ത് വെട്ടിക്കൊല്ലാം എന്നാണ് പറഞ്ഞിക്കുന്നത് അതിപ്പോ അത് ഞാൻ നിന്നത് ഇവര ആരും കണ്ടില്ല ഇവര പറയുമ്പോൾ ഞാൻ ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോ എന്റെ ജീവന് എനിക്ക് ഭയം ഉള്ളതുകൊണ്ടാണ് ഞാൻ ഇത്രയും പേർക്ക് പരാതി അയച്ചത് അപ്പോ അതിന്റെ അന്വേഷണം കൂടെ വന്ന് അതും ഞാനിപ്പോ പറയുകയാണ് എനിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു ബുദ്ധിമുട്ടും കാര്യങ്ങളും വന്നിട്ടുണ്ടെങ്കിൽ ഇവരിൽ നിന്നല്ലാതെ അതായത് ഈ സർക്കാർ ഭൂമിയിൽ കയ്യേറി ഷെഡും ബങ്കും വെച്ചിരിക്കുന്നവരുടെ കയ്യിൽ നിന്നല്ലാതെ എനിക്ക് യാതൊരു വക മാനഹാനിയോ ഒന്നും
ഉണ്ടാവില്ല അപ്പോ ഞാൻ ഇത്ര നേരം എന്റെ ഈ വാർത്തകൾ കേട്ട ഈ ജനങ്ങളോട് ഞാൻ ഒരിക്കൽ കൂടി പറയുകയാണ് ഇതുപോലെയുള്ള കാര്യങ്ങൾ വരുമ്പോൾ നിങ്ങൾ മാക്സിമം പ്രോത്സാഹിപ്പിക്കുക അതായത് ഇതുപോലുള്ള പൊതുവായ കാര്യങ്ങൾക്കു പരാതി കൊടുക്കുന്ന എന്നെ പോലുള്ള ആൾക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ.എല്ലാവര്ക്കും നന്ദി.
അനൂപ് ബോസ് നിയമ വിദ്യാർത്ഥി















