പാലാ: പാലാ നഗരസഭയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുന്നു. പ്രതിമയുടെ ശിലാസ്ഥാപനം 2026 സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 8.30-ന് 12-ാം മൈൽ തെക്കേക്കരയിലുള്ള കുമാരനാശാൻ ചിൽഡ്രൻസ് പാർക്ക് അങ്കണത്തിൽ വെച്ച് നടക്കും.
ശിലാസ്ഥാപന കർമ്മവും പരിപാടിയുടെ ഉദ്ഘാടനവും പാലാ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ നിർവഹിക്കും. ചടങ്ങിൽ 17-ാം വാർഡ് മുനിസിപ്പൽ കൗൺസിലർ ശ്രീ സുനിൽ രാഘവൻ അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോണി തോട്ടപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ പ്രതിനിധികളും പ്രാദേശിക സാംസ്കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും.















