2026 ജൂൺ 06 ശനി ഇടവം 23
വാർത്തകൾ
📰👉 മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവപ്രസാദിനെതിരെ വിജിലന്‍സ് അന്വേഷണം. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്നുണ്ട് ഡോ ശിവപ്രസാദ്. ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഡോ ശിവപ്രസാദ് പ്രതിഫലമായി വാങ്ങിയിരുന്നത്.
📰👉നവകേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചതില്‍ ഗ്രേഡ് എസ്‌ഐമാരുടെ നിര്‍ണായക മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇവര്‍ മൊഴിനല്‍കിയത്.കേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചതില്‍ ഗ്രേഡ് എസ്‌ഐമാരുടെ നിര്‍ണായക മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇവര്‍ മൊഴിനല്‍കിയത്.
📰👉സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍. അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.സ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍. അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.
📰👉ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇഡി ഉടൻ നൽകും എന്ന് വിവരം. സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യംചെയ്തുകൊണ്ടുള്ള സിഎംആർ എല്ലിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് ഇഡി അവരുടെ നീക്കം ത്വരിതപ്പെടുത്തുന്നത്
📰👉 ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 605 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഏഴ് കുട്ടികളാണ് മരിച്ചത്. മാർച്ച് പകുതിയോടെ 74,572-ലധികം സംശയാസ്പദമായ കേസുകളും 9,191 ലബോറട്ടറി സ്ഥിരീകരിച്ച അണുബാധകളും റിപ്പോർട്ട് ചെയ്തിരുന്നു.
📰👉തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
📰👉ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുനമ്പം നിവാസികൾക്കു ഭൂമിയിലുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെ സന്ദർശിച്ച കെആർഎൽസിസി സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
📰👉 സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം
📰👉 അമേരിക്കയും ഇന്ത്യയും ഉടന്‍ വ്യാപാര കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര അസന്തുലിതാവസ്ഥയില്‍ നിന്ന് വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് നേട്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.















