ആകാശത്ത് വഴിതെറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപ്പോലെയാകരുത് മനുഷ്യ ജീവിതമെന്നും, ക്രിസ്തുവിനായി രക്തം ചിന്തിയ വിശുദ്ധ യൂദാശ്ലീഹായുടെ വിശ്വാസ തീവ്രത നമ്മൾ ജീവിതത്തിൽ പകർത്തി അനുകരിക്കണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോട് അനുബന്ധിച്ച് നടന്ന തിരുനാൾ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുനാളിനെ തിരുവചനത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റണമെന്നും, ഈശോയെ മാത്രം ലക്ഷ്യമാക്കി ജീവിതത്തിൽ മുന്നേറാനുള്ള അവസരമായി ഈ ദിനങ്ങളെ കാണണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
തിരുനാളിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 12 മണിക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രഭാമയമായ തിരുനാൾ പ്രദക്ഷിണം നടന്നു .















