spot_img

ഓപ്പറേഷൻ തെളിമ: സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

spot_img

Date:

തിരുവനന്തപുരം: ആവർത്തിച്ച് ഉപയോഗിച്ച ഭക്ഷ്യ എണ്ണയും ഗുണനിലവാരമില്ലാത്ത പലഹാരങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച കടകൾക്കെതിരെ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചത്.

വലിയ തോതിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന പ്രമുഖ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന.

വിവിധ ജില്ലകളിൽ പൂട്ടുവീണു; ചീത്തയായ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു

കോഴിക്കോട് ജില്ലയിൽ പുലർച്ചെ ആരംഭിച്ച പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങൾ ഇവിടെ അടപ്പിച്ചു.

  • മലപ്പുറം: എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് 5 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു. ഒരു സ്ഥാപനം അടപ്പിച്ചു, മൂന്നെണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി.
  • പാലക്കാട്: 120 ലിറ്റർ പഴകിയ എണ്ണ പിടികൂടി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരുന്ന 4 സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
  • തൃശ്ശൂർ, എറണാകുളം: എറണാകുളത്ത് സമൂസയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന 30 കിലോ ചീത്തയായ ക്യാരറ്റ് നശിപ്പിച്ചു. ഇരു ജില്ലകളിലുമായി 3 സ്ഥാപനങ്ങൾ പൂട്ടിപ്പിച്ചു.
  • കൊല്ലം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 4 സ്ഥാപനങ്ങൾ അടപ്പിച്ചു.

ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related