spot_img

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണ ശ്രമം

spot_img

Date:

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന വിജയകരമായി പരാജയപ്പെടുത്തി. രാജ്യത്തിന്‍റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തതായി സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനും, പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി സഖ്യസേനയുടെ സംയുക്ത കമാൻഡ് പ്രത്യേക സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ ആത്മരക്ഷാ അവകാശം വിനിയോഗിച്ചുകൊണ്ട്, ഹൂതികളുടെ ഭീഷണി ഉറവിടങ്ങൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചതെന്നും ഔദ്യോഗിക വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ എന്നീ പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്. സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related