മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായുള്ള മോക്ക് ഇംപീച്ച്മെന്റ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തിൽ സ്ഥിതി വിലയിരുത്തി ദില്ലി പൊലീസ്. വീടിന് അകത്ത്
നടക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി തേടേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മോക്ക് ഇംപീച്ച്മെൻ്റിന് ശേഷം എംപിമാർ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള സാധ്യത തടയാൻ പൊലീസ് നടപടി സ്വീകരിക്കും.ഈ മാസം 30നാണ് ഖാർഗെയുടെ മോക്ക് ഇംപീച്ച്മെന്റ് നടത്തുക. പരിപാടിയിലേക്ക് ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്.നേരത്തെ
അശോക ഹോട്ടലിൽ മോക്ക് ഇംപീച്ച്മെന്റ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഖാർഗെയുടെ വസതിയിലേക്ക് പരിപാടി മാറ്റിയത്. 31ന് ഇന്ത്യ സഖ്യ യോഗം ചേരാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന്, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യ നേതാക്കളുടെ റാലി നടക്കും.















