എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന് വിളിച്ചത് മാനസിക രോഗം
ഉള്ളതിനാലാകുമെന്ന് കെ എം ഷാജി പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടേയും അവസാനമായിരുന്നു ഇക്കഴിഞ്ഞ നാലാം തിയതിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ എന്തെല്ലാം തെറ്റായ പ്രചരണങ്ങള്‍ നടന്നെന്നും എന്നിട്ടും ജനങ്ങള്‍ തങ്ങളെ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുകയാണല്ലോ ചെയ്തതെന്നും കെ എം ഷാജി ചോദിച്ചു.















