മേലുകാവ്: പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പുതിയ കരട് വിജ്ഞാപനത്തിൽ മേലുകാവ് വില്ലേജും ഉൾപ്പെട്ട സാഹചര്യത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്നു.
മേലുകാവുമറ്റം സാന്തോം പാരിഷ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും നിർദ്ദേശങ്ങളും ആശങ്കകളും സ്വീകരിച്ചു.
കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്മേൽ മേലുകാവ് പഞ്ചായത്തിന്റെ വിയോജിപ്പുകളും നിർദ്ദേശങ്ങളും അടങ്ങിയ സമഗ്ര റിപ്പോർട്ട് തയാറാക്കി കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കാനാണ് തീരുമാനം.
ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ. മാണി എം.പി, ഫാ. കുര്യൻ കോട്ടയിൽ, വികാരി സെൻറ് തോമസ് പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി , വൈസ് പ്രസിഡന്റ് ക്രിസ്റ്റിൻ ജോൺസൺ, മെംബേർമാരായ ശ്രീകല ആർ , ആൻ മരിയ അമൽ , ആൻഡ്രൂസ് അബ്രഹാം വട്ടക്കാനായിൽ, അന്നമ്മ ജോസഫ്, അഞ്ജു റോബിൻ, ജെറ്റോ ജോസ്, അലക്സ് ടി ജോസഫ്, സുനിൽ സുകുമാരൻ, മറിയാമ്മ ഫെർന്നാണ്ടസ്, തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു.















