പാല രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ രൂപതയിലെ ഹയർസെക്കഡറി വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരം നടത്തി പാലാ സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന മത്സരം കോർപറേറ്റ് സെക്രട്ടറി റവ ഫാ .ജോർജ് പുല്ലു കാലായിൽ
ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.റെജി തെങ്ങുംപള്ളി, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരക്കുകാല പറമ്പിൽ,പ്രസിഡന്റ് ജോബി വർഗീസ് കുളത്തറ ., ആമോദ് മാത്യു, സ്റ്റീഫൻ മാനുവൽ , എന്നിവർ പ്രസംഗിച്ചു. ജോബറ്റ് തോമസ് മോഡറേറ്ററായിരുന്നു. മത്സരത്തിൽ ഒന്നാം
സ്ഥാനം സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളും, രണ്ടാം സ്ഥാനം ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളും അർഹരായി . സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കടനാട്, സെന്റ് .മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഭരണങ്ങാനം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനത്തിനർഹരായി.















