പാലാ: സമ്പൂർണ്ണ കാൻസർ ചികിത്സാ സൗകര്യങ്ങളുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനം വിപുലീകരിക്കുന്നു. വെറും 7 മിനിറ്റിനുള്ളിൽ കാൻസർ രോഗനിർണയം സാധ്യമാകുന്ന ഡിജിറ്റൽ പെറ്റ് സി.ടി, ഗാമക്യാമറ സ്പെക്റ്റ് സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്.
റേഡിയേഷൻ ചികിത്സയ്ക്കായി അത്യാധുനിക ലീനിയർ ആക്സിലറേറ്റർ സംവിധാനം, ബോൺ മാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, 35 ബെഡുകളുള്ള വിശാലമായ കീമോതെറാപ്പി വിഭാഗം എന്നിവ രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ രോഗനിർണയവും മികച്ച ചികിത്സയും ഉറപ്പാക്കാൻ ഈ സംവിധാനങ്ങളിലൂടെ സാധിക്കുന്നു.















