കൂത്താട്ടുകുളം :
കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 12- മത് അടുക്കളത്തോട്ടം മത്സരത്തിന്റെ ഇലഞ്ഞി സോണിന്റെ കർഷക സംഗമം, സെമിനാർ, വിത്ത് വിതരണം എന്നിവ സംഘടിപ്പിച്ചു. ഇലഞ്ഞി, മുട്ടുചിറ, കടുത്തുരുത്തി, കൂത്താട്ടുകുളം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനം കൂത്താട്ടുകുളം ഹോളി ഫാമിലി
ഫൊറോന പള്ളിഹാളിൽ വികാരി ഫാ. ജെയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ശ്രീമതി ആൻസമ്മ സാബു അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കർഷക വേദി ചെയർമാൻ ശ്രീ ടോമി കണ്ണിറ്റുമ്യാലിൽ സെമിനാർ നയിച്ചു. ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം,ശ്രീ ബേബി ആലുംങ്കൽ, ശ്രീ രാജേഷ് കോട്ടയിൽ, ശ്രീ രാജു അരുകുഴിപ്പിൽ, ശ്രീ റോയി ചുമ്മാർ, ശ്രീ ബിജു തെർമടം , ശ്രീ എബിൻ മരുത്തുവെട്ടിയാനിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
11-മത് അടുക്കളത്തോട്ടം മത്സരത്തിൽ വിജയികളായവർക്ക്ള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.















