പാലാ: പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് ഓപ്ഷണൽ ക്ലാസ്സുകൾ സെപ്റ്റംബർ 5 ന് ആരം ഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ക്ലാസ്സുകൾ നടക്കും. ഡിസംബറിൽ അവസാനിക്കുന്ന ഓപ്ഷണൽ കോഴ്സിൽ എഴുത്തുപരിശീ ലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളേജ് വിദ്യാർത്ഥികൾക്കായി ശനിയാഴ്ചകളിൽ നടക്കുന്ന സിവിൽ സർവ്വീസ് ആഡ് ഓൺ കോഴ്സിന് പ്രവേശനം തുടരുന്നു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി രണ്ടാം ശനിയാഴ്കളിൽ നടക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് സെപ്റ്റംബർ 12ന് ആരംഭി ക്കും. പ്രവേശനം ഓൺലൈനായും നേടാം. വിവരങ്ങൾക്ക് 9539381100

















