2026 സെപ്റ്റംബർ 04 വെള്ളി ചിങ്ങം 18
👉📰 ഭൂഗോളത്തെയാകെ കടുത്ത പ്രകൃതിദുരന്തങ്ങളിലേക്കു തള്ളിവിട്ടുകൊണ്ട് ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ശക്തിപ്രാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
ലോകം അതിതീവ്ര കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടമേഖലയിലേക്ക് കടന്നുകഴിഞ്ഞു
👉📰 ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിന് മാധ്യമപ്രവർത്തകർക്കും പൗരാവകാശ പ്രവർത്തകർക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി
👉📰 ഇന്തോനേഷ്യയിൽ സർക്കാർ സ്കൂളുകളിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്നു. സെൻട്രൽ ജാവയിൽ മൂന്നുദിവസത്തിനിടെ സൗജന്യ ഉച്ചഭക്ഷണം കഴിച്ച 1700 വിദ്യാർഥികളാണ് വയറിളക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിട്ടത്.
👉📰 എഫ്സിആർഎ നിയമഭേദഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി 31 അംഗ സംയുക്ത സമിതിയാണ് രൂപീകരിച്ചത്. ബിഹാറിൽനിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷൻ.
👉📰 ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്.
👉📰 യുക്രെയ്നു നൽകാനായി വാങ്ങിയ 70 ദശലക്ഷം യൂറോയുടെ (ഏകദേശം 768 കോടി രൂപ) പീരങ്കി ഷെല്ലുകളുടെ കരാറിൽ വലിയ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ബാൾട്ടിക് രാജ്യമായ എസ്തോണിയയിലെ പ്രതിരോധമന്ത്രി ഹാനോ പെവ്കൂർ രാജിവച്ചു.
👉📰 പ്രളയം നാശംവിതച്ച നേപ്പാളിലേക്ക് ഇന്ത്യ അഞ്ച് ടൺ അവശ്യമരുന്നുകളും രക്ഷാപ്രവർത്തകരുടെ 11 അംഗ സംഘത്തെയും അയച്ചു. നേപ്പാളിനു സഹായവുമായി അഞ്ചാം വിമാനമാണ് ഇന്ത്യ അയക്കുന്നത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ പ്രത്യേക ഉപകരണങ്ങളും വിമാനത്തിലുണ്ട്.
👉📰 നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തെ ‘ഹിമാലയൻ സുനാമിഎന്നു വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ. ഈ പ്രതിസന്ധിഘട്ടത്തിൽ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച അയൽരാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
👉📰 അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ‘’ഉഡാൻ’’ പദ്ധതിക്കു കീഴിൽ ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.
👉📰 ട്രംപ് ഭയക്കുന്ന ഡീഡോളറൈസേഷന് പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ ഇന്ത്യ. അന്താരാഷ്ട്ര വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കാതെ ഇന്ത്യയില്‍ സെപ്തംബര്‍ 12,13 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ സ്വന്തം പേയ്മെന്റ് ശൃംഖല ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇത് സംബന്ധിച്ച ഒരു സമഗ്ര നിര്‍ദേശം ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ അവതരിപ്പിക്കും.

















