രാമപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘ഗുരുവന്ദനം’ വിപുലമായ രീതിയിൽ ആഘോഷിച്ചു .സ്കൂൾ മാനേജർ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു.
അധ്യാപക ഗുരുശ്രേഷ്ഠനായ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തച്ചനെ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നസണ്ണി സാർ , ജോസഫ് സാർ എന്നിവർ ചേർന്ന് ആദരിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക്ക് , MPTA പ്രസിഡൻ്റ് ശ്രീമതി ഡോണ ജോളി ജേക്കബ്ബ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ് സ്വാഗതം ആശംസിച്ചു.
മുൻ വിദ്യാഭ്യാസ ഓഫീസർമാർ – കത്രിക്കുട്ടിആഗസ്റ്റ്യൻ, സണ്ണിമൈക്കിൾ,
രമാദേവി എൻ, ജോസഫ് കെ കെ, മേരിക്കുട്ടി ജോസഫ്,, മുൻ പ്രഥമാധ്യാപകർ,അധ്യാപകർ എന്നിവരെ ആദരിക്കുകയും, 2025- 26 വർഷത്തിൽ CM kids Scholarship പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ ആശംസാഗാനാലാപനവും നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. ദീപു സുരേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

















