കോട്ടയം: കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ, ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന “കേരള ഗ്രോ” എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന “കേരളാ ഗ്രോ”സ്റ്റോറിന്റെ ജില്ലാ തല പ്രീമിയം ഔട്ലെറ്റ് കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ എസ്. എച്ച് മൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. നബാർഡിന്റെ
അംഗീകാരത്തോടെ പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നതും പാലാ – തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ പള്ളിക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതുമായ ജില്ലയിലെ ഏക കേരളാ ഗ്രോ പ്രീമിയം ഔട്ട്ലെറ്റാണ് എസ്. എച്ച് മൗണ്ടിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ നൂറിൽപരം കർഷക കൂട്ടായ്മകളുടെ വ്യത്യസ്ഥങ്ങളായ കേരളാ ഗ്രോ ഉൽപ്പന്നങ്ങൾസ്റ്റോറിൽ നിന്ന് ലഭ്യമാകുന്നതാണ്. കാഞ്ഞിരമറ്റം അഗ്രാേ പ്രൊഡ്യൂസർ കമ്പനിയുടെ “കാൻവേ” ഉൽപ്പന്നങ്ങൾ, പാലാ രൂപതയുടെ സാൻതോം ഫാക്ടറിയുടെ “പാലനോവ” ഫുഡ്സ് ഉൾപ്പെടെ നൂറ്റമ്പതിൽ പരം ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ വിപണനത്തിനുള്ളത്. ചൂട്ടുവേലിയിൽ ഫെഡറൽ ബാങ്കിനു സമീപം മൈജി ഫ്യൂച്ചറിന് എതിർവശം ആരംഭിച്ച ഔട്ലെറ്റിന്റെ ഉദ് ഘാടാനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് ,ആത്മാ പ്രോജക്ട് ഡയറക്ടർ നിഷാ മേരി സിറിയക്, മാർക്കറ്റിങ്ങ് അസിസ്റ്റന്റ്
ഡയറക്ടർ യമുനാ ജോസ് എന്നിവർ സംയുക്തമായി നിർവ്വഹിച്ചു. കാഞ്ഞിരമറ്റം കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ഡയറക്ടർമാരായ ഡാന്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടി കുന്നപ്പിള്ളിൽ, തോമസ് കൈപ്പൻപ്ലാക്കൽ, ടോമി മുടന്തിയാനി,കൃഷി ഓഫീസർ നിസാ ലത്തീഫ്, ഫീൽഡ് ഓഫീസർ രമ്യ വി.ആർ, ജോസഫ് ഓലിയ്ക്കൽ തകിടിയിൽ, ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജയിംസ് പെരുമന, ബെന്നി തോലാനിക്കൽ ,ജിജി വെട്ടു വയലിൽ, തങ്കച്ചൻ മാളിയേക്കൽ, ജോർജുകുട്ടി വലിയവീട്ടിൽ, ജേക്കബ് ജോർജ് , റ്റിജോ ജോസഫ്, ആൽബിൻ ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.















