കൂത്താട്ടുകുളം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. ഇന്ന് (ഒക്ടോബർ 18, ഞായർ) വൈകുന്നേരം 5.00-ന് നടന്ന ചടങ്ങിൽ പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കൊടിയേറ്റത്തിനും ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് വൈകുന്നേരം 6.30-ന് ഭക്തിനിർഭരമായ 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷയും നടന്നു.
തിരുനാൾ ദിനത്തോടനുബന്ധിച്ച് പുലർച്ചെ 5.30-ന് സഹവികാരി റവ. ഫാ. ജോസഫ് മരോട്ടിക്കലിന്റെയും രാവിലെ 9.45-ന് വികാരി വെരി റവ. ഫാ. ജെയിംസ് കുടിലിലിന്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും നടന്നു.
വികാരി ഫാ. ജെയിംസ് കുടിലിൽ, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കൽ, കൈക്കാരന്മാരായ റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ, ജോസ് വർഗ്ഗീസ് വെള്ളിരീങ്ങൽ, ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ, സ്റ്റീഫൻ ചിറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.















