ലോകത്ത് പല രാജ്യങ്ങളും തൊഴിലാളി വിരുദ്ധമായ നിയമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ വിപ്ലവാത്മകമായ തൊഴിൽ നിയമ ഭേദഗതിയുമായി ബ്രസീൽ സർക്കാർ. ആഴ്ചയിൽ പരമാവധി തൊഴിൽ സമയം 40 മണിക്കൂറാക്കി കുറയ്ക്കുകയും രണ്ട് ദിവസം ശമ്പളത്തോടെയുള്ള വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ നിയമത്തിന് ബ്രസീൽ അംഗീകാരം നൽകി.
ബ്രസീൽ പ്രസിഡന്റ് ലുല ഡി സൽവയുടെയും വർക്കേഴ്സ് പാർട്ടിയുടെയും വലിയൊരു രാഷ്ട്രീയ വിജയമായാണ് ഈ ചരിത്രപരമായ തൊഴിൽ പരിഷ്കാരം വിലയിരുത്തപ്പെടുന്നത്.















