📰👉 കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം, അവർക്ക് ദോഷകരമായ ഉള്ളടക്കം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി. പ്രായത്തിന്റെ പേരിൽ കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതിനു പകരം, സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.
📰👉 നീറ്റ് സമരത്തിനെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതിക്ക് (എച്ച്.പി.ഇ.സി.) പരാതി നൽകാൻ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ജൂലായിൽ ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ പരാതി നൽകാനാണ് പോർട്ടൽ
📰👉 സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന് ഇ.ഡി. സമൻസ് നൽകിയതിനുപിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
📰👉 ആരോഗ്യവകുപ്പിലുണ്ടായിരുന്ന 746 പേർ അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നു സർജന്മാർ, നഴ്സിംഗ് ഓഫിസർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ തുടങ്ങിയവർ അവധിയെടുത്ത് വിദേശത്തേക്കു പോയവരുടെ പട്ടികയിലുണ്ട്.
📰👉 ഹോർമുസ് കടക്കാൻ ശ്രമിക്കവേ നേവൽ മൈൻ (കടലിൽ സ്ഥാപിച്ചിരുന്ന മൈൻ) പൊട്ടിത്തെറിച്ച് വമ്പൻ എണ്ണക്കപ്പലിന് തീപ്പിടിച്ചു. 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി പോകുകയായിരുന്ന ടാങ്കറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.
📰👉 റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ച് വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്.
📰👉 ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് (LoC) സമീപം സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കെരാൻ സെക്ടറിലെ ജുംഗുണ്ട് മേഖലയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി.
📰👉 ഡല്ഹിയില് ഇന്നലെയും വിദ്യാര്ഥി യുവജന, വനിതാ പ്രതിഷേധമിരമ്പി. എസ്ഐആര് പ്രതിഷേധത്തിനിടെ ലൈംഗികാതിക്രമം നടന്നെന്ന് ആരോപിച്ച് ഡല്ഹി പൊലിസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകളുടെ പ്രതിഷേധ മാര്ച്ചായിരുന്നു തുടക്കം.
📰👉 കൊൽക്കത്തയിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലാണ് സംഭവം. മരിച്ചവരിൽ 13 സ്ത്രീകളും ഒരുകുട്ടിയും ഉൾപ്പെടുന്നു
📰👉 ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുമായി ബന്ധപ്പെട്ട കയറ്റുമതികൾക്കുള്ള നിരവധി ഉപരോധങ്ങളും താരിഫുകളും നീക്കി. കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ച നിയമപ്രകാരമാണ് ഈ ഉപരോധങ്ങളും താരിഫുകളും നടപ്പിലാക്കേണ്ടിയിരുന്നത്.















