ഏഴാച്ചേരി : കർഷക യൂണിയൻഎം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംപള്ളിൽവിടവാങ്ങി . കേരള കോൺഗ്രസ് എമ്മിന്റെ വളർച്ചയ്ക്കായി യശരീരനായ കെ എം മാണിയോടൊപ്പവും തുടർന്ന് ജോസ് കെ മാണിക്ക് ഒപ്പവും രാമപുരം പഞ്ചായത്ത് മുൻ പ്രസിഡണ്ട് അപ്പച്ചൻ പുതിയിടത്ത് ചാലിനൊപ്പം അദ്ദേഹം നേതൃത്വം വഹിച്ചു.തന്റെ ആയുസ്സും ധനവും 82 വയസ്സിലും കർഷക യൂണിയന് വേണ്ടി നേതൃത്വം നൽകുവാൻ അദ്ദേഹത്തിന്റെ സാധിച്ചു
കർഷകർക്കായി നടത്തിയ കർഷക യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ അവകാശ സംരക്ഷണ പ്രക്ഷോഭ പരിപാടികൾ പാലാക്കാർക്ക് എന്നും ആവേശമാണ്. കാരുണ്യ ദിനത്തോട് അനുബന്ധിച്ച് എല്ലാവർഷങ്ങളിലും ഏതെങ്കിലും ഒക്കെ ചാരിറ്റി പ്രസ്ഥാനങ്ങൾക്ക് സംഭാവനകൾ നൽകുവാനോ അന്നദാനം നടത്തുവാനോ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കർഷകരുടെ ” തിക്കായത്” ആയിരുന്നു അദ്ദേഹം.അന്യായമായ രാസവള കീടനാശിനി വർധന വിനെതിരെ അദ്ദേഹം
നേതൃത്വത്തിൽ സെപ്റ്റംബർ 13ന് പോസ്റ്റോഫീസ് ഹെഡ് പോസ്റ്റ് ഓഫീസ് നടത്തിയ പ്രതിഷേധ തർണയും പ്രകടനവും അദ്ദേഹം 82ആം വയസ്സിലും തന്റെ പോരാട്ടവീര്യം കുറഞ്ഞിട്ടില്ല എന്നതിന്റെ തെളിവായിരുന്നു.. തന്റെ അനാരോഗ്യം മൂലം ചടങ്ങിൽ സംബന്ധിക്കുവാൻ സാധിച്ചില്ല എങ്കിലും നൂറുകണക്കിന് കർഷകരെ ധ ർണാസമരത്തിലും പ്രകടനത്തിലും അണിനിരത്തുവാനും അവർക്ക് ആവേശം നൽകുവാനും അദ്ദേഹത്തിന് സാധിച്ചു. ഏഴാച്ചേരി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്കരിച്ചു.. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അദ്ദേഹത്തെ പാർട്ടി പതാക പുതപ്പിച്ച് അനുശോചനം രേഖപ്പെടുത്തി തുടർന്ന് പള്ളിയങ്കണത്തിൽ അനുസ്മരണ സമ്മേളനവും നടന്നു അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളും കർഷകപ്രക്ഷോഭങ്ങളും പ്രക്ഷോഭ പരിപാടികളും ചടങ്ങിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.. കേരള കോൺഗ്രസ്എം രാമപുരം മണ്ഡലം പ്രസിഡണ്ട് സണ്ണി പോരുന്നകോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ്എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശാന്താറാം, വിജയകുമാർ വാഴചാരിക്കൽ( സിപിഎം) പയസ് ആഗസ്റ്റിൻ,( സിപിഐ )സണ്ണി കാര്യപുറം( ഇന്ത്യൻ നാഷണൽ കോൺഗ്രസ്, എൻ ആർ വിഷ്ണു( സിപിഎം) ടോബിൻ കെ അലക്സ് (കേരള കോൺഗ്രസ് എം ) ഡാൻറ്റീസ് കൂനാനിക്കൽ ( കർഷക യൂണിയൻ എം )എം എച്ച് ഹാഫീസ്( കർഷക യൂണിയൻ ) എം ഓ ശ്രീക്കുട്ടൻ (ബിജെപി )പിഎം മാത്യു( കേരള കോൺഗ്രസ് എം) ബൈജു പുതിയിടുത്തു ചാലിൽ (കേരള കോൺഗ്രസ് എം) അലക്സ് തെങ്ങുംപള്ളികുന്ന്നേൽ, (കേരള കോൺഗ്രസ് എം )കെ ഭാസ്കരൻ നായർ (കർഷക യൂണിയൻ എം )ടോമി മാത്യു തകിടിയേൽ, ജോർജ്കുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു















