മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുഖ്യമന്ത്രി പറയുന്നത് പോലെ ചെയ്യാനുള്ള അധികാരം വഖഫ് ബോർഡിന് ഇല്ല. മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.ആരാണ് മുഖ്യമന്ത്രിക്ക് ഈ ഉപദേശം
കൊടുക്കന്നതെന്ന് അറിയില്ലെന്ന് കെ എസ് ഹംസ പറഞ്ഞു. സർക്കാരിനോട് മത്സരിക്കാൻ വഖഫ് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് നിയമോപദേശത്തിന്റെ ആവശ്യമുണ്ടെന്ന് കെ എസ് ഹംസ പറഞ്ഞു. വഖഫിൽ കോടതിയെ സമീപിക്കുക എന്ന ദുർഭൂതത്തെ
തുറന്നുവിട്ടത് യുഡിഎഫ് ആണെന്ന് അദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ അടക്കം സർക്കാരിന്റെ ഉൾപ്പടെ എല്ലാ പരാതിക്കും ഒരേ സ്വഭാവമാണ്. ബോർഡിന് പറയാൻ ഹൈക്കോടതിയിൽ അവസരം കിട്ടിയില്ല. സർക്കാർ വടി കൊടുത്തു അടി വാങ്ങിക്കുകയായിരുന്നുവെന്ന് അദേഹം വിമർശിച്ചു.















