ഐഐടി കാൺപൂരിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് ഐഐടി-കാൺപൂർ, ഐഐടി മദ്രാസ് എന്നിവയുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത വിദ്യാർഥി. ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്കായിരുന്നു വിദ്യാർഥിക്ക് അഡ്മിഷൻ ലഭിക്കാതെ പോയത്. ഇതിന്
പിന്നാലെയാണ് വിദ്യാർഥി ഐഐടികളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. എന്നാൽ വിദ്യാർഥിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം അഡ്മിഷനായി രണ്ടാമതൊരവസരം നൽകാനാണ് അധികൃതർ ആലോചിക്കുന്നത്. “സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു, എനിക്ക് വേണ്ടത്
ഒരു ന്യായമായ അവസരം മാത്രമാണ്” എന്ന സന്ദേശമായിരുന്നു വിദ്യാർഥി ഐഐടി-കെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയത്. വിദ്യാർഥി തന്നെയാണ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി അറിയിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.















