മസ്കറ്റ്/ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണം. പനാമ പതാക ഘടിപ്പിച്ച ‘എംടി എൽ ഗയ’ (MT El Gaya) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കപ്പലിൽ ആകെ 14 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ കാണാതായ ഒരു ഇന്ത്യൻ നാവികനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് ഒമാൻ അധികൃതരുമായി ചേർന്ന് വിദേശകാര്യ മന്ത്രാലയം ഏകോപനം നടത്തുന്നുണ്ട്.















