spot_img

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ നടപടി തുടങ്ങി; കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

spot_img

Date:

കൊച്ചി: 1995-ലെ വഖഫ് നിയമത്തിലെ വകുപ്പ് 14(6) പ്രകാരമുള്ള പ്രാതിനിധ്യ നിർണ്ണയ പ്രക്രിയ പൂർത്തിയാക്കി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമർപ്പിച്ച അഡീഷണൽ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിഗണിച്ചു.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു ഹാജരായി രണ്ടാഴ്ചത്തെ സമയം ചോദിച്ചു.

വിഷയത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി, ഹർജികൾ വീണ്ടും ഒക്ടോബർ 30-ന് പരിഗണിക്കാനായി മാറ്റി. ബോർഡിൽ അമുസ്ലിം സാന്നിധ്യവും ഷിയാ വിഭാഗം അടക്കമുള്ളവരുടെ പ്രാതിനിധ്യവും സംബന്ധിച്ച് ഉയർന്ന തർക്കങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്ന ഒരു കൂട്ടം ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related