spot_img

ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള ശ്രീമൂലം നേച്ചർ ക്ലബ്ബ്,രജത ജുബിലി നിറവിൽ.

Date:

ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ പ്രകൃതി പഠന വിഭാഗമായ ശ്രീമൂലം നേച്ചർ ക്ലബ്ബ് 25 വർഷത്തെ മഹത്തായ പരിസ്ഥിതി പ്രവർത്തനങ്ങളുടെ നിറവിൽ എത്തിനിൽക്കുകയാണ്. കാൽനൂറ്റാണ്ടുകാലമായി പ്രാദേശിക തലത്തിൽ പരിസ്ഥിതി ബോധവൽക്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും നേതൃത്വം നൽകുന്ന നേച്ചർ ക്ലബ്ബിന്, സംസ്ഥാന സർക്കാരിന്റെ വനമിത്ര,

പ്രകൃതി മിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിപുലമായ പരിപാടികളോടെയാണ് രജത ജുബിലി ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പ്രകൃതിയെക്കുറിച്ചുള്ള അറിവും സ്നേഹവും വളർത്തുന്നതിനായി നേച്ചർ ക്യാമ്പുകളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലും- പരിപാലനവും, വിവിധ സ്കൂളുമായി സഹകരിച്ച് പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം വനം വകുപ്പിന്റെ സഹകരണത്തേടെ നേച്ചർ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ ജുബിലി ആഘോഷങ്ങളുടെ

ഭാഗമായി നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടികളുടെ ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 വെള്ളിയാഴ്ച രാവിലെ 11 ന് ഏറ്റുമാനൂർ ഗവ ടിടിഐ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നാട്ടകം സുരേഷ് എംഎൽഎ നിർവഹിക്കും. തുടർന്ന് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ലൈബ്രറി ആയുഷ്കാല അംഗങ്ങൾ, പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ:കെ.എസ് വിജയകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. കെ.മേനോൻ എന്നിവരെ ആദരിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ അഡ്വ. ജേക്കബ് ഡി. നെല്ലിക്കാപ്പള്ളി, ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ,വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആർ. പണിക്കർ, കൗൺസിലർ രശ്മി ശ്യാം, സഹകരണ ബാങ്ക് ഡയറക്ടർ പി. വി. ജോയി പൂവംനിൽക്കുന്നതിൽ, ഗവ. ടി.ടി.ഐ. പ്രിൻസിപ്പൽ പ്രീതി ഭാർഗ്ഗവൻ, പി.ടി.എ .പ്രസിഡന്റ് അജിത ആനന്ദ്, തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ ലൈബ്രറി ഭാരവാഹികളായ ജി. പ്രകാശ്, അഡ്വ പി . രാജീവ് ചിറയിൽ,എ .പി . സുനിൽ , പി. എസ് .രാധാകൃഷ്ണൻ ഇഞ്ചക്കാട്ടിൽ എന്നിവർ പങ്കെടുത്തു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related