പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ബിജു അവസരവാദ രാഷ്ട്രീയത്തിന്റെ ആളെന്നും സിപിഐഎം ആരോപിച്ചു.
സിപിഐഎം കഴക്കൂട്ടം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ സിഐടിയു ഏരിയ പ്രസിഡന്റും ആയിരുന്നു ബിജു എസ്എസ്. ഇദ്ദേഹം ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൈനിക സ്‌കൂള്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാര്‍ട്ടി കമ്മറ്റികളില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. കടകംപള്ളിയെ പരാജയപ്പെടുത്താന്‍ ബിജു പ്രവര്‍ത്തിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.















