2026 ജൂലൈ 26 ഞായർ കർക്കിടകം 10
👉📰 വീണയ്‌ക്കും പ്രതിപക്ഷനേതാവ് പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് (ഇ.ഡി.) നൽകിയ മൊഴി. വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്നനിലയിലായിരുന്നു പണമിടപാട്. കൂടാതെ ശശിധരൻ കർത്തയുടെതന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് 50 ലക്ഷം രൂപയുടെ ലോണും നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു.
👉📰 ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. സിജെപി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ച് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍.
👉📰 നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുകരാറുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും ഇതിനുപിന്നിൽ തങ്ങളെ അധിക്ഷേപിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ഇടപെടലുണ്ടെന്നു സംശയിക്കുന്നതായും ഓസ്കർ ഇവന്റ്സ് ഉടമ പി.എസ്. ജെനീഷ്.
👉📰 കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസാമിൽ മരിച്ചവരുടെ എണ്ണം 61 ആയി. 1000 -ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
👉📰 സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മാണാനുമതി നല്‍കുന്നതിലാണ് ക്രമക്കേടുകള്‍ അധികവും കണ്ടെത്തിയിരിക്കുന്നത്. 30 ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മാണ അനുമതിക്കും, കെട്ടിട പ്ലാനുകള്‍ തയാറാക്കി നല്‍കുന്ന വിവിധ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ആര്‍ക്കിടെക്റ്റുമാര്‍, കരാറുകാര്‍ എന്നിവരില്‍ നിന്ന് 45 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.
👉📰 സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും. കേന്ദ്രസര്‍ക്കാര്‍ സിജെപിയുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റിയെന്നും അതിനാല്‍ ഇനി സമരത്തില്‍ നിന്നും എല്ലാവരും പിന്‍വാങ്ങണമെന്നും ഇരുവരുംഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയായിരുന്നു..
👉📰 ഈജിപ്തിലെ പുരാവസ്തു ഗവേഷകർ നടത്തിയ ഉദ്ഖനനത്തില്‍ പുരാതന ക്രിസ്ത്യൻ നഗരം കണ്ടെത്തി. ഒരു ദേവാലയവും അതിനോടു ചേര്‍ന്നുള്ള വസതിയും ഉൾപ്പെടെയുള്ള പുരാതന നഗരത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ജൂലൈ 3-ന് ഈജിപ്തിലെ ടൂറിസം-പുരാവസ്തു മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
👉📰 ജന്തർ മന്തറിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകനും ബിജെപി നേതാവുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു.
👉📰 സൗദിയുടെ സമീപകാല നടപടികൾക്ക് പ്രതികാര നടപടി സ്വീകരിക്കുമെന്ന് യെമനിലെ ഹൂത്തി വിമതർ മുന്നറിയിപ്പ് നൽകി. യെമൻ ജനതയും നേതൃത്വവും സൈന്യവും തീരുമാനിക്കുന്ന പ്രതികാര നടപടി വ്യക്തവും ഉറപ്പുള്ളതുമാണ് എന്ന് ഹൂത്തി വിമതർ പറഞ്ഞു
👉📰 നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് രാജി.















