വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണം.
സംസ്ഥാനത്തിൻ്റെ ആധികാരിക ശബ്ദമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതിക്ഷിക്കുന്നത്. എന്നാൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. നിർഭാഗ്യവശാൽ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തത്.
പ്രതിപക്ഷനേതാവ് വർഗീയത പരത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.















