തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ലമെന്റിലും പാര്‍ട്ടിയെ ബാധിച്ചേക്കും. ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന.
29 ലോക്‌സഭ എംപിമാരില്‍ മമതക്കൊപ്പം ഒരാള്‍ മാത്രമാണുള്ളത്.
പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. രാജ്യസഭയിലെ 13 ല്‍ അഞ്ച് പേര്‍ മാത്രമാണ് മമതക്ക് ഒപ്പമുള്ളത്. മറ്റ് എംപിമാരുടെ നിലപാട് നിര്‍ണ്ണായകമാകും. ബിജെപിക്ക് ഒപ്പം ചേരില്ലെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്. മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കും.
എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ -പാക്കിനോടുമെന്നും വിമതര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെറിക് ഒബ്രെന്‍ എംപിമാരുമായി സംസാരിക്കുകയാണ്.















