കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ
ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത് നൽകി.















