മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ സാം വിജയിയായി. നിരവധിപേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ രണ്ട് ശതമാനം പേർ മാത്രമാണ് സ്പെയിന് സാധ്യത കൽപ്പിച്ചത്.
അർജൻറീനക്ക് 36 ശതമാനവും ഫ്രാൻസിന് 22 ശതമാനവും ഇംഗ്ലണ്ടിന് 13 ശതമാനവും പോർച്ചുഗല്ലിനും ബ്രസീലിനും 12 ശതമാനവും വീതം സാധ്യതയാണ് പ്രവചിച്ചത്. ശരിയായ പ്രവചനം നടത്തിയവരിൽ നിന്നും പ്രധാനാധ്യാപിക സി. ടെസ്സ് നറുക്കെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്.
വിജയിക്ക് ഫുട്ബോളും വിവിധ പഠനോപകരണങ്ങളും സ്വീറ്റ്സും സമ്മാനിച്ചു. സ്‌കൂളിലെ കായികാധ്യാപകൻ ജീമോൻ മാത്യു, സി. പ്രീത, റ്റിൻ്റു തോമസ്, ജോർജ് സി തോമസ്, ശ്രീരന്തം ആർ നായർ, പയസ് സെബാസ്‌റ്റ്യൻ, സെഫി മരിയ ബാബു, ബിജിലിമോൾ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.















