2026 ജൂലൈ 22 വ്യാഴം കർക്കിടകം 07
📰👉 ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യു.എസ്. തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
📰👉 നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് 104.79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്തയാഴ്ച മുതല്‍ തുക വിതരണം പുനരാരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു
📰👉 സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ മര്‍ദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
📰👉 കാസര്‍കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് ഷിഗെല്ല സ്ഥിരീകരിച്ചത്.
📰👉 കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) നടത്തുന്ന രാജ്യവ്യാപകപ്രതിഷേധത്തിന് ഓൺലൈനിലും പിന്തുണ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഓൺലൈൻ മാസ്സ് പെറ്റീഷനിൽ ഇതിനകം 8.41 ലക്ഷംപേർ ഡിജിറ്റലായി ഒപ്പിട്ടു.
📰👉 സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് തുടർ നിർദേശങ്ങൾ നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യരായ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമനത്തിന് ലഭിച്ചില്ലെങ്കിൽ ഈ ഒഴിവുകൾ നികത്തുന്നതിന് 2016 ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശനിയമം സെക്ഷൻ 34(2) അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
📰👉 ലോകകപ്പ് ഫുട്‌ബോള്‍ വീക്ഷിക്കുന്നതിനായി ലോക മെമ്പാടും മൂവായിരത്തോളം അനധികൃത വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജെസ്റ്റീസ്(ഡിഒജെ) പുറത്തുവിട്ട കണക്കാണിത്.
📰👉 ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ വി.എസ് അച്യുതാനന്ദന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്ന വിലയിരുത്തലില്‍ ഇതേക്കുറിച്ച് അന്വേഷണത്തിന് ജയില്‍ വകുപ്പ് നിര്‍ദേശം നല്‍കി.
📰👉 പത്രോസിന്റെ പിൻഗാമിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, സമാധാനവുമായി ബന്ധപ്പെട്ട് ഇതുവരെ ലെയോ പതിനാലാമൻ നടത്തിയിട്ടുള്ള വിവിധ പ്രഭാഷണങ്ങളും സന്ദേശങ്ങളും അടിസ്ഥാനമാക്കി പുതിയ പുസ്തകം പുറത്തിറക്കി. “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” എന്ന പേരിലാണ് പുസ്തകം.
📰👉 സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു.















