പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘PHYSICA 5.0’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ശ്രദ്ധേയമായി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ഡിപ്പാർട്മെന്റ് തലവൻ ജിൻസൺ പി. ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെപ്റ്റംബർ 17ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ കോളേജ് ക്യാമ്പസിൽ വിവിധ മത്സരങ്ങളോടെയാണ് പരിപാടി നടന്നത്.ഫിസിക്സ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയുടെ സംഘാടനത്തിൽ സജീവമായി പങ്കെടുത്തു.
ശാസ്ത്രവിജ്ഞാനം, യുക്തിചിന്ത, സർഗാത്മകത, വിദ്യാർത്ഥികളുടെ കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.















