ഏറ്റുമാനൂർ: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നഷ്ടമായ 650 കോടി രൂപയുടെ ആസ്തികൾ തിരിച്ചുപിടിക്കണമെന്ന് എം.ജി. പെൻഷണേഴ്സ് യൂണിയൻ (MGUPU) അഞ്ചാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാലയുടെ ആസ്തികളിൽ പലതും ‘സീപാസ്’ എന്ന സൊസൈറ്റിക്ക് കൈമാറിയ ഇടതുപക്ഷ സർക്കാരിന്റെ നടപടി തിരുത്തണമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വ്യാഴാഴ്ച നന്ദാവനം ഓഡിറ്റോറിയത്തിൽ രാവിലെ 10.30-ന് ആരംഭിച്ച പൊതുസമ്മേളനം MGUPU
പ്രസിഡന്റ് ശ്രീ. ഇ.ആർ. അർജ്ജുനന്റെ അധ്യക്ഷതയിൽ നാട്ടകം സുരേഷ് MLA ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. ജി. പ്രകാശ്, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. ജോയി പൂവംനിൽക്കുന്നതിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീ. കെ. ജി. ഹരിദാസ്, ഡി.സി.സി. സെക്രട്ടറി ശ്രീ. ജോബിൻ ജേക്കബ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാവിലെ 11.30-ന് നടന്ന പ്രതിനിധി സമ്മേളനം എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. മാത്യു കുഴൽനാടൻ MLA ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ശ്രീ. ജോർജ്ജ് വർഗ്ഗീസ്, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് ശ്രീ. എൻ. മഹേഷ്, MGU എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ശ്രീ. എൻ. നവീൻ, പ്രിയദർശിനി വനിതാവേദി ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി എസ്. പിള്ള എന്നിവർ സംസാരിച്ചു.
തുടർന്ന് സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. എം കെ പ്രസാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന വിവിധ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജി സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ എം കെ പ്രസാദ്, രക്ഷാധികാരി ടി. ജോൺസൻ എന്നിവരെ തിരഞ്ഞെടുത്തു















