തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10 കുട്ടികള്‍ക്ക് പരുക്ക്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് കനാലിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക്
മാറ്റിയെന്നാണ് വിവരം. ആരുടേയും പരുക്ക് ഗുരുതരമല്ല.കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. പത്ത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ്
കുട്ടികളെ വീട്ടിലേക്ക് എത്തിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളൂര്‍ കനാല്‍പ്പാലത്തിനടുത്ത് താണിപ്പാറയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.















