ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി പിന്തുണച്ചു. സിപി ജോൺ വനിതകളോട് മാന്യമായി ഇടപ്പെടുന്ന വ്യക്തി. മന്ത്രിയുടെ പരാമർശം വ്യാഖ്യാനിക്കുന്നതിൽ
വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും മന്ത്രി വ്യകത്മാക്കി. കേന്ദ്രമന്ത്രിയുമായി വിശദമായി ചർച്ച നടത്തി.ലഭിക്കേണ്ട ഫണ്ടുകൾ ഉടൻ തന്നെ നൽകാം എന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. പിന്നോക്ക
വിഭാഗങ്ങൾക്ക് ഹോസ്‌റ്റൽ സൗകര്യം കുറവാണ്. അത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശുചീകരണ തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ട ചർച്ച നടത്തി. പാലക്കാട് മെഡിക്കൽ കോളേജിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തി. രണ്ടാം ഘട്ട ചർച്ച കേന്ദ്രവുമായി ഉടൻ നടത്തും.















