spot_img

സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം: പദ്ധതി തുടക്കത്തിലേ പാളി; രാഷ്ട്രീയ സമ്മർദ്ദവും തസ്തികയില്ലാത്തതും തിരിച്ചടിയാകുന്നു

spot_img

Date:

 സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള‌ പദ്ധതി തുടക്കത്തിലേ പാളി. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനായില്ല. സ്പെഷ്യലിസ്റ്റ് സേവനത്തിനായി ഡോക്ടർമാരെ പുനർവിന്യസിക്കുന്നതിനെതിരായ പ്രാദേശിക രാഷ്ട്രീയതാത്പര്യങ്ങൾ തിരിച്ചടിയാവുകയാണ്. അധിക തസ്തികകളില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്ന അനുമാനത്തിലാണ് വകുപ്പ്.

മെഡിക്കൽ കോളെജ് ആശുപത്രികളിലെ ചികിത്സാ ഭാരം കുറയ്ക്കാനും, രോഗികൾക്ക് വേഗത്തിൽ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു സർക്കാർ പദ്ധതി. ജില്ലാ, ജനറൽ ആശുപത്രികളിൽ പ്രധാന സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ മുഴുവൻ സമയ സേവനം ഉറപ്പാക്കുന്നതായിരുന്നു ലക്ഷ്യം. പദ്ധതിക്ക് തുടക്കമിട്ടത്, പുനലൂർ താലൂക്ക് ആശുപത്രിയിൽ. പുനലൂർ ആശുപത്രിയിലേക്ക് പുനർവിന്യസിക്കപ്പെട്ടത് ജില്ലയിലെ മറ്റ് ആശുപത്രികളിലുണ്ടായിരുന്ന സ്പെഷ്യലിസ്റ്റുമാർ ആയിരുന്നു. 15 പേരെ വേണ്ടയിടത്ത് എട്ട് പേരെയാണ് പദ്ധതിക്കായി നിയമിച്ചത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ മാറ്റിയതിൽ എതിർപ്പുയർന്നു. ഇതോടെ കൂടുതൽ ഡോക്ടർമാരെ പുനർവിന്യസിക്കാനായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങേണ്ടിയിരുന്നത് തിരൂർ, നിലമ്പൂർ ആശുപത്രികളിൽ. മെഡിക്കൽ കോളേജായി മാറിയ മഞ്ചേരി ആശുപത്രിയിൽ നിന്ന് അധിക ജീവനക്കാരെ പുനർവിന്യസിക്കാനായിരുന്നു നീക്കം.

പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ഇതിനായി സന്ദർശനം നടത്തി. ഡോക്ടർമാരെ മാറ്റുന്നതിൽ രാഷ്ട്രീയ എതിർപ്പുയർന്നതോടെ ആ നീക്കവും നടത്തില്ല. പുനലൂരിന് പുറമേ, ഒരു ആശുപത്രിയിൽ പോലും ഒരു മാസം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാനായിട്ടില്ല. പാലക്കാട് ജില്ലാ ആശുപത്രിയും വടകര ആശുപത്രിയുമാണ് അടുത്തതായി പരിഗണനയിലുള്ളത്. ഈ ആശുപത്രികളിൽ പദ്ധതി നടത്തിപ്പിനുള്ള പ്ലാനായിട്ടില്ല. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെല്ലാ ജില്ലാ, ജനറൽ ആശുപത്രികളും പദ്ധതി നടപ്പാക്കണമെന്നായിരുന്നു ലക്ഷ്യം. ഒരു ആശുപത്രി പോലും ഇതുവരെ പൂർണസജ്ജമായിട്ടില്ല. ഡോക്ടർമാരുടെ സംഘടനയുടെ നിസ്സഹകരണവും, രാഷ്ട്രീയ സമ്മർദ്ദവും തുടക്കത്തിലേ പദ്ധതിയെ തളർത്തി. എതിർപ്പുകൾ മറികടക്കാൻ അധിക തസ്തികകൾ അനുവദിക്കേണ്ടിവരും. സാമ്പത്തികപ്രതിന്ധികൾക്കിടയിൽ അഭിമാനപദ്ധതിക്ക് അധികതസ്തികൾക്ക് സർക്കാർ പണം മാറ്റിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related