മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും
അമിത് ഷായുമാണ് ഉള്ളതെന്നും രാഹുൽ ആരോപിച്ചു. ദില്ലിയിൽ വാർത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത. താൻ ഉന്നയിച്ച വോട്ട് ചോരിയും വിരൽ ചൂണ്ടിയത് അക്കാര്യം തന്നെ. വോട്ട് ചോരി മാത്രമല്ല കാനൂൻ ചോരിയും നടന്നിരിക്കുന്നു. ഭരണഘടനാ
സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ല. ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല, വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.















