തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ക്രൈംബ്രാഞ്ച്. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട്, ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്ന ശേഷമേ ചോദ്യം ചെയ്യലിന്
ഹാജരാകൂ എന്ന നിലപാടിലായിരുന്നു പി.എസ്.സി ചെയർമാൻ. ഇതോടെയാണ് കോടതി നിരീക്ഷണങ്ങൾ കൂടി ചൂണ്ടിക്കാട്ടി അന്വേഷണസംഘം തുടർച്ചയായ മൂന്നാം തവണയും നോട്ടിസ് അയച്ചത്.















