പാലാ: പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ തകർന്ന് അപകടാവസ്ഥയിലായതിനെതിരെ ജനരോഷം ശക്തമാകുന്നു. ബസ് സ്റ്റാൻഡിലെ ഭൂരിഭാഗം കസേരകളുടെയും ഇരുമ്പ് ബാറുകൾ ഒടിഞ്ഞും തുരുമ്പിച്ചും നിൽക്കുന്നതിനാൽ ഇരിക്കാൻ പോലും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റാൻഡിലാണ് ഈ കടുത്ത അവഗണന.
അധികാരികൾ അടിയന്തരമായി ഇടപെട്ട് തകർന്ന ഇരിപ്പിടങ്ങൾ നന്നാക്കണമെന്നും, യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.















