പാലാ: പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ മികച്ച നേട്ടത്തോടെ ഓവറോൾ കിരീടം കരസ്ഥമാക്കിയ പാലാ സെന്റ് മേരീസ് എൽ.പി. സ്കൂളിൽ വിജയദിനാഘോഷം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് 65 പോയിന്റോടെ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ. ചീരാംകുഴിയുടെ നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളും നൽകിയ ചിട്ടയായ പരിശീലനമാണ് ഈ ചരിത്രവിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂളിൽ നടന്ന വിജയദിനാഘോഷ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ. ചീരാംകുഴി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ത്രേസ്യാമ്മ തോമസ്, സി. ലിജി, ബിൻസി സെബാസ്റ്റ്യൻ, സി. ഡെൽനാ, സി. ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ്, സുജ ഷാജി എന്നിവർ സംസാരിച്ചു.















